ദീപ്തി സതി നായികയാകുന്ന തമിഴ് ചിത്രം നാനും സിങ്കിൾ താൻ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ദിനേശ് ആണ് നായകൻ. മൊട്ടരാജേന്ദ്രൻ, മനോബാല, രാമ, കതിർ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധാനം ആർ. ഗോപി.
ലാല്‍ ജോസ് ചിത്രം നീനയിലൂടെയാണ് ദീപ്തി സതി സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ച് വലിയ താരമായി മാറുകയായിരുന്നു ദീപ്ത്. പോയവര്‍ഷം ഡ്രെെവിങ് ലെെസന്‍സിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ദീപ്തി. മറാത്തിയില്‍ ഗ്ലാമര്‍ വേഷത്തിലായിരുന്നു ദീപ്തി എത്തിയത്. താരത്തിന്റെ ബിക്കിനി വേഷത്തിലുള്ള രംഗത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും ദീപ്തിയെ ബാധിക്കുന്നതേയില്ല. താരം വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയാണ് ചെയ്തത്.