സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. മലയാളത്തില്‍ നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി മലയാള സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന് മുന്‍പും നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ച് ദീപ്തി സജീവമായിട്ടുണ്ട്.
പത്രക്കടലാസുകള്‍ ഒട്ടിച്ച പശ്ചാത്തലത്തിലാണ് താരം ഫോട്ടോഷൂട്ടുകള്‍ ചെയ്തിരിക്കുന്നത്. സത്യന് രാജനാണ് താരത്തിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. പൃഥ്വിരാജ്-സുരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഡ്രൈംവിംഗ് ലൈസന്‍സിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യയായണ് താരം അഭിനയിച്ചത്. താരം അഭിനേത്രിയ്ക്കുപരി നല്ലൊരു നര്‍ത്തകി കൂടിയാണ്. യുട്യുബ് ചാനലിലൂടെ താരം നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അവതാരിക പേളി മാണിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദീപ്തി. പേളിയുടെ മിക്ക പോസ്റ്റുകളിലും ദീപ്തി വരാറുണ്ട്. ഇന്‍സ്ററഗ്രാം വീഡിയോകളിലെല്ലാം ദീപ്തി നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.