Tuesday, August 4

രജനികാന്തിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം;ആഗ്രഹം വെളിപ്പെടുത്തി ധനുഷ്

Pinterest LinkedIn Tumblr +

മലയാളത്തിലും തമിഴകത്തിലും ഒരുപോലെ ആരാധകരുള്ള ഒരു താരമാണ് ധനുഷ്. സിനിമയുടെ പല മേഖലകളിലും തന്റ കഴിവ് തെളിയിച്ചിട്ടുള്ള ഈ താരം ഇപ്പോൾ രജനീകാന്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. തമിഴകത്തിന്റെ സ്റ്റൈൽ മന്നനും തന്റെ ഭാര്യ പിതാവുമായ രജനീകാന്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഇപ്പോൾ തുറന്നു പറയുകയാണ് ധനുഷ്. ധനുഷ് വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാൻ രുദ്രൻ എന്ന ചിത്രമാണ് താരം ഇപ്പോൾ സംവിധാനം ചെയ്യുന്നത്.


മുമ്പ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് വാര്‍ത്ത. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളാകുക. ധനുഷ് നായകനാകുന്ന സിനിമ തീര്‍ത്തതിന് ശേഷമാകും താരം സംവിധാന ജോലികള്‍ തുടങ്ങുക. നാന്‍ രുദ്രന്‍ എന്ന സിനിമയില്‍ അദിതി റാവുവാണ് നായിക. രജനീകാന്തിനെ നായകനാക്കി ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ ചിത്രം യാഥാർഥ്യമായി തീരട്ടെ എന്ന് സിനിമാലോകവും ആശംസിക്കുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.