മലയാള സിനിമയിൽ നടനായും സംവിധായകനായും വേഷമിട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം നിവിൻ പോളി നായകനായെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്റെതായി പുറത്തിറങ്ങിയൊരു മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് ലോക് ഡൗണ്‍ കാലത്ത് ധ്യാന്‍ ശരീര ഭാരം കുറച്ചിരിക്കുകയാണ്.
ധ്യാനിന്റെ സുഹൃത്തും സഹ താരവുമായ അജു വർഗീസാണ് താരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ശരീര ഭാരം കുറച്ച ദ്യാനിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ എന്തിനുവേണ്ടിയാണ് ശരീരഭാരം കുറഛത്തെന്ന് വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ. അജു വർഗീസ് പങ്കുവെച്ച ധ്യാനിന്റെ ചിത്രത്തിന് അടിയിലാണ് അതിന്റെ കാരണം താരം വെളിപ്പെടുത്തിയത്.
ഹോട്ടല്‍ ഒകെ പൂട്ടിയല്ലോ, അപ്പോള്‍ വീട്ടില്‍ ഉളള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുളളി ഒരു വൃത്തിക്കെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്. എന്തായാലും ശരീര ഭാരം കുറച്ച് തന്റെ തുടക്കകാല ഗെറ്റപ്പിലേക്ക് എത്തിയിരിക്കുകയാണ് താരം.