മേപ്പടിയാൻ സിനിമ കാണാൻ എത്തുന്ന ഭാഗ്യശാലികളായ 111 പേർക്ക് വജ്രമോതിരം. 111 വജ്ര മോതിരങ്ങളാണ് സമ്മാനമായി നൽകുക. ജനുവരി 14നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മേപ്പടിയാൻ – ചുങ്കത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്.
വജ്രമോതിരം സമ്മാനമായി ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് – സിനിമ തിയറ്ററിൽ പോയി കാണുക, മത്സരത്തിൽ പങ്കെടുക്കുക. അവിടെയുള്ള മേപ്പടിയാൻ – ചുങ്കത്ത് സെൽഫി കൗണ്ടറിൽ വെച്ച് ഒരു സെൽഫി എടുക്കുക. ഈ സെൽഫിയോടൊപ്പം മേപ്പടിയാനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ റിവ്യൂ നാലു വരിയിൽ കൂടാതെ മേപ്പടിയാൻ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗിനൊപ്പം നിങ്ങളുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കു വെയ്ക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വജ്രമോതിരം സമ്മാനമായി ലഭിക്കും. ഒരു തിയറ്ററിൽ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 111 ഭാഗ്യശാലികൾക്കായി 111 വജ്രമോതിരം സമ്മാനമായി ലഭിക്കുന്നത് ആയിരിക്കും.