നടനും സംവിധായകനുമായ സലിം കുമാറിന്റെ ബർത്ത് ഡേ ആഘോഷങ്ങൾക്കിടയിലാണ് ദിലീപ് – കാവ്യാ ദമ്പതികൾ മമ്മൂക്കയെ കണ്ടത്. മൂവരും ഒന്നിച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി മാറിയത്. മേഘം, രാക്ഷസരാജാവ്, ട്വന്റി ട്വന്റി, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കാവ്യയും മമ്മൂക്കക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ദിലീപിനേയും കാവ്യയേയും ഒരുമിച്ചു കണ്ടപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് ഇരുവരുടെയും മകൾ മഹാലക്ഷ്മി എവിടെയെന്നാണ്. കുഞ്ഞിന്റെ ഒരു ചിത്രം പോലും ഇരുവരും പുറത്തു വിട്ടിട്ടില്ലാത്തതിനാൽ ഏവരും ആകാംക്ഷയോടെയാണ് അതിനായി കാത്തിരിക്കുന്നതും.