മലയാളികളുടെ പ്രിയ താരങ്ങളായ ദിലീപ് കാവ്യ മാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ ആദ്യ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിലീപ്, കാവ്യാ, ദിലീപിന്റെ അമ്മ എന്നിവരോടൊപ്പം മീനാക്ഷിയെയും കാണുവാൻ സാധിക്കുന്ന ഈ ചിത്രം ദിലീപ് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.
കഴിഞ്ഞ ഒക്ടോബറിൽ വിജയദശമി ദിനത്തിൽ ആണ് ദിലീപിനും കാവ്യക്കും കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിന് അവർ മഹാലക്ഷ്മി എന്നാണ് പേരിട്ടത്. മഹാലക്ഷ്മിയുടെ ആദ്യ ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.