കിനാവള്ളിയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ദിലീപിനൊപ്പം ഒരു സംഘം കുട്ടികളും അഭിനേതാക്കളായി ഉണ്ട്. ദിലീപും സുഗീതും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ ജാക്ക് ഡാനിയല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ജയസൂര്യ സംവിധാനം ചെയ്യുന്നു ചിത്രത്തിൽ അഞ്ജു കുര്യന് നായികയായി എത്തുന്നു.
തമിഴ് നടൻ അർജുനും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തും എന്നാണ് സൂചന. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന് എന്ന ചിത്രം ദിലീപിന് പൂര്‍ത്തിയാക്കാനുണ്ട്. ജാക്ക് ഡാനിയലിനുശേഷം ഡിങ്കന്റെ ഷൂട്ടിംഗിലേക്ക് ആയിരിക്കും ദിലീപ് കടക്കുക. പിന്നീട് ദിലീപ് ചെയ്യുവാൻ ഇരിക്കുന്നത് നാദിർഷയുടെ ചിത്രമാണ്. പറക്കും പപ്പൻ പിക് പോക്കറ്റ് എന്നീ ചിത്രങ്ങളും ദിലീപ് ഈ വർഷം കമ്മിറ്റ് ചെയ്തിട്ടുണ്ട്.