Saturday, November 28

ജന്മദിനം ആഘോഷിച്ച് ദിലീപും ഭാര്യ കാവ്യാ മാധവനും;പുതിയ ചിത്രം പുറത്ത്

Pinterest LinkedIn Tumblr +

കഴിഞ്ഞദിവസം മലയാളികളുടെ ജനപ്രിയ നടൻ ദിലീപിന്റെ ജന്മദിനമായിരുന്നു. ആരാധകരും താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. ദിലീപിന്റെ ജന്മദിനത്തിന്റെ ഭാഗമായി ദിലീപും കാവ്യമാധവനും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ഫാൻസ് പേജുകളിൽ തരംഗമാകുന്നത്.

മലയാളികളുടെ പ്രിയതാര ദമ്പതികൾ ഒന്നിച്ചുള്ള ചിത്രങ്ങൾ മലയാളികൾ ഇതിനോടകം ഏറ്റെടുത്തിരുന്നു. അടുത്തിടെ ആയിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും മകളായ മഹാലക്ഷ്മിയുടെ ജന്മദിനം. ഈ ദിനത്തിലും ആരാധകർ ആശംസകൾ അറിയിച്ചിരുന്നു.

ഇതിനിടെ സൂപ്പർ ഹിറ്റ് ചിത്രമായ CID മൂസയുടെ ആനിമേഷൻ പതിപ്പിന്റെ പ്രഖ്യാപനം ഇന്ന് ദിലീപ് നടത്തുകയുണ്ടായി. ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്. ഇന്നും മലയാളികൾ ഓർത്തോർത്തു ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.

“Lucifer”
Loading...
Share.

About Author

Comments are closed.