മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ദിലീപ് – റാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആയോധന കല അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന് എന്റർ ദി ഡ്രാഗൺ എന്നാണ് പേരിട്ടിരിക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ സജി സുകുമാർ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മിനി സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ചൈനയിലാണ് നടക്കുക. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ടു കൺട്രീസ് തുടങ്ങിയ ദിലീപിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾക്കായി തിരക്കഥ ഒരുക്കിയ റാഫിയും ദിലീപും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് കൂടി പ്രതീക്ഷിക്കാം.
നാദിർഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്.നാദിർഷ തന്നെയാണ് സംഗീതം. ബിജിബാൽ പശ്ചാത്തല സംഗീതം.