രസികൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത സുനിൽ പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യ സിനിമ വലിയ വിജയം കൈവരിച്ചില്ല എങ്കിലും നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള മെലിഞ്ഞ സുന്ദരി പ്രേഷകമാനസിൽ ഇടം നേടാൻ അധികം സമയം എടുത്തില്ല. പിന്നീടങ്ങോട്ട് അഭിനയിച്ച സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ച ശാലീന സുന്ദരിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ 2012ൽ വിവാഹിതയായതോടെ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ 6 വർഷത്തെ ഇടവേള അവസാനിപ്പിച്ചു ബിനുമേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. തന്റെ തിരിച്ചുവരവിന് എല്ലാവിധ പ്രോത്സാഹനങ്ങളും തന്റെ ആദ്യ നായകനായ ദിലീപിന്റെ ഭാഗത്തു നിന്നും താരത്തിന് ലഭിച്ചു. സംവൃത മടങ്ങിയെത്തുന്ന ചിത്ത്രതിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ദിലീപ് സംവൃതയ്ക്കുള്ള പ്രോത്സാഹനം അറിയിച്ചിരിയ്ക്കുന്നത്. ചിത്രം മണിക്കൂറുകൾക്കുള്ളിൽ നിരവധിപേരാണ് കണ്ടത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതും. രസികന്‍ ശേഷം ദിലീപിനൊപ്പം നിരവധി ചിത്രത്തിൽ നായികയായി താരം അഭിനയിച്ചിരുന്നു.