ദിലീപ് – കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ഓരോ ചിത്രവും ആരാധകരും പ്രേക്ഷകരും ഇരുകൈയ്യോടു കൂടിയാണ് ഏറ്റെടുക്കുന്നത്. ക്രിസ്തുമസ് നാളുകളിൽ സാന്റാക്ളോസിന്റെ വേഷത്തിൽ ഇരുവരും എത്തിയപ്പോൾ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് ആ ചിത്രം ഏറ്റെടുത്തത്. മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
നാദിർഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ ഉർവശി ആണ് ദിലീപിന്റെ നായിക. ഉർവശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാൻ കഴിയുന്നത്. നാദിർഷ തന്നെയാണ് സംഗീതം. ബിജിബാൽ പശ്ചാത്തല സംഗീതം.