ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച വിജയം കുറിച്ച് പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ കേരളം ചാനലിലെ കോമഡി നൈറ്റ്സ് വിത്ത് സുരാജ് എന്ന പരിപാടിയിൽ എത്തിയതായിരുന്നു ദിലീപ്. സുരാജ്, അശ്വതി എന്നിവർ ചേർന്നാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലെ താരങ്ങളെ പരിചയപ്പെടുത്താൻ ഒരു സെഗ്മെന്റ് ആ പ്രോഗ്രാമിലുണ്ട്. അതിൽ എത്തിയ അനഘ എന്ന പെൺകുട്ടി താൻ കുട്ടിയാണ് എന്ന് പറഞ്ഞപ്പോളായിരുന്നു ദിലീപിന്റെ രസകരമായ മറുപടി “മഞ്ജുവും കാവ്യയും ഒമ്പതിലും പത്തിലും ഒക്കെ പഠിക്കുമ്പോളാണ് എന്റെ ഒപ്പം അഭിനയിക്കുന്നത് !!”. ഡെവിൾ കുഞ്ചു എന്ന പേരിൽ ടിക് ടോക്കിലെ താരമാണ് അനഘ.