ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതിസമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21 മുതൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് ബാലൻ വക്കീൽ എന്ന വിക്കുള്ള നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപിനെ നിർദേശിച്ചത് മോഹൻലാൽ ആണെന്ന് സംവിധായകൻ തുറന്ന് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിൽ ലൈവായി നടത്തിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ വൺ ലൈൻ മൂന്നു വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനോട് പറഞ്ഞിരുന്നു. അന്ന് അദ്ദേഹം ആണ് ഈ വേഷത്തിനായി ദിലീപിനെ നിർദ്ദേശിച്ചത് എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബാലന് വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്നറാകും കോടതിസമക്ഷം ബാലന് വക്കീല്‍. 2 കണ്ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.