സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയോളം പ്രേക്ഷകര്‍ ഏറ്റെടുത്ത ഒന്നായിരുന്നു ആടുതോമ വച്ച റെയ്ബാന്‍ ഗ്ലാസും. ഇപ്പോഴിതാ മോഹന്‍ലാലിന് പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഭദ്രന്. വെള്ള ഷര്‍ട്ടില്‍ റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സ്ഫടികം സിനിമയുടെ റീ മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ടാണ് ഭദ്രനും മോഹന്‍ലാലും കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ പാടി അഭിനയിച്ച ഏഴിമലൈ പൂഞ്ചോല എന്ന ഗാനം പുതിയ പതിപ്പിലും ലാല്‍ തന്നെയാണ് പാടുന്നത്. ഇതിന്റെ റെക്കോര്‍ഡിംഗിന് വേണ്ടി ലാല്‍ എത്തിയപ്പോഴാണ് ഭദ്രന് റെയ്ബാന്‍ ഗ്ലാസ് സമ്മാനിച്ചതെന്നും വിവരമുണ്ട്.
പഴയതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തെളിവോടെയാകും സ്ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് പൂര്‍ത്തിയായത്. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ റീ മാസ്റ്റര്‍ പതിപ്പിനായി കാത്തിരിക്കുന്നത്.