Tuesday, February 25

വിജയ്‌യുടെ സൂപ്പർഹിറ്റ് ഗാനത്തിന്റെ വരികൾ താൻ മാറ്റിയെഴുതിയെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ മിഷ്കിൻ

Google+ Pinterest LinkedIn Tumblr +

ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സംവിധായകൻ മിസ്കിന്റെ സൈക്കോ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ഉദയനിധി സ്റ്റാലിൻ, അദിതി റാവു, നിത്യ മേനോൻ, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡബിൾ മീനിങ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ രസകരമായ ചില കാര്യങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം.

വിജയ് ചിത്രത്തിലെ ഗാനത്തിൽ താൻ നടത്തിയ മാറ്റമാണ് അതിലൊന്ന്. സഹസംവിധായകൻ ആയിരുന്ന സമയത്ത് വിജയ് നായകനായ വിൻസെന്റ് സെൽവ ചിത്രം യൂത്തിലെ ഒരു ഗാനത്തിലാണ് താൻ മാറ്റം വരുത്തിയെന്ന് മിസ്കിൻ അവകാശപ്പെടുന്നത്. ആ വരികൾ തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് മാറ്റിയതെന്ന് മിസ്കിൻ പറയുന്നു. കബിലനാണ് ആ വരികൾ ഒരുക്കിയിരുന്നത്. സൂപ്പർഹിറ്റ് ഗാനം ‘ആൾ തോട്ട ഭൂപതി’ എന്ന ഗാനത്തിന്റെ വരികളിലാണ് മിസ്കിൻ മാറ്റങ്ങൾ വരുത്തിയത്. തിരഞ്ഞെടുത്ത വളരെ ചുരുക്കം സിനിമകൾ മാത്രമേ താൻ കണ്ടിട്ടുള്ളു എന്നു പറഞ്ഞ മിസ്കിൻ അടുത്ത കണ്ട ചിത്രങ്ങളായ പേരൻപിലും അസുരനിലും ഏറ്റവും ഇഷ്ടപ്പെട്ടത് പേരൻപ് ആണെന്നും കൂട്ടിച്ചേർത്തു.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.