ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പൾസറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമർ ലുലു തന്റെ പുതിയ ചിത്രമായ പവർ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് ഇപ്പോൾ. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. അതേ സമയം തന്റെ പേരിൽ ഒരു വ്യാജ നമ്പറിൽ നിന്നും മെസ്സേജുകൾ പലർക്കും വരുന്ന കാര്യം പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഇത് തന്റെ നമ്പറല്ലെന്നും ദയവായി വഞ്ചിതരാകരുത് എന്നും ഒമർ ലുലു ആവശ്യപ്പെടുന്നു.
ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി ഹോളിവുഡ് നടന്മാരെ വരെ അണിയിച്ചൊരുക്കിയാണ് ഈ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് തിരക്കഥ. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് നിർമാണം. കോവിഡ് കാരണം സിനിമയുടെ ഷൂട്ടിങ് നീട്ടി വച്ചിരിക്കുകയാണ്.