എന്ന് നിന്റെ മൊയ്ദീൻ എന്ന ചിത്രത്തിന്റെ പേരിൽ ദിലീപും ആർ എസ് വിമലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വ്യാജവാർത്ത പടച്ചുവിട്ടവരെ അക്കമിട്ട് നിരത്തി സംവിധായകൻ വ്യാസൻ കെ പി. ദിലീപിന്റെ ഓരോ സിനിമകളുടെ റിലീസിന് മുമ്പേ ഇത്തരം പെയ്ഡ് ന്യൂസ് സൃഷ്ടിക്കാൻ അവർ പാടു പെട്ടു കൊണ്ടിരിക്കുന്നുവെന്നും വിമലിന്റെ മറുപടിയോ ടെ അവർ നാണം കെട്ട് പിന്മാറും എന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തക്കെതിരെ സംവിധായകൻ ആർ എസ് വിമൽ തന്നെ മറുപടിയുമായി മുന്നോട്ട് വന്നിരുന്നു. ദിലീപിന്റെ അടുത്ത ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വ്യാസൻ കെ പി.
R S വിമലിനെ പോലൊരു സംവിധായകൻറെ പേരിൽ വ്യാജവാർത്ത പടച്ച് വിട്ട് ദിലീപ് എന്ന നടനു അപകീർത്തി കരമാകണം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഓൺലൈൻ സൈറ്റുകളിൽ ഒരു പോലെ ഒരു വാർത്ത വരണം എങ്കിൽ രണ്ട് കാരണങ്ങളെ കാണുന്നുള്ളൂ ഒന്ന് ദിലീപ് ആരോപിച്ച പോലെ കോടികളുടെ പരസ്യം മാധ്യമ സ്ഥാപനങ്ങൾക്ക് നൽകുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു ഏജൻസി , രണ്ടാമത്തേത് ദിലീപിന്റെ ജീവിതവും കരിയറുംതർക്കും എന്ന് വാശിയുള്ള പ്രമുഖ ചാനൽ അവതാരകന്റെ നേതൃത്വം ത്തിലുള്ള മാധ്യമ സിൻഡിക്കേറ്റ്, രണ്ടായാലും ഒന്നുറപ്പ് മാധ്യമ പ്രവർത്തനം എന്തും പടച്ച് വിടാനുള്ള അവകാശമാണെന്ന് കരുതി നിങ്ങള് സൃഷ്ടിച്ച് വിടുന്ന വാർത്തകൾ വായിക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ മാധ്യമങ്ങളുടെയും,സ്ഥാപനങ്ങളുടെയും വിശ്വാസ്യത തന്നെയാണ് ഇല്ലാതാക്കുന്നത്
ദിലീപിന്റെ ഒരോസിനിമകളുടെ റിലീസിന് മുമ്പേ ഇത്തരം പെയ്ഡ് ന്യൂസ് സൃഷ്ടിക്കാൻ അവർപാടുപെട്ടു കൊണ്ടിരിക്കുന്നു
വിമലിന്റെ മറുപടിയോ ടെ അവർ നാണം കെട്ട് പിന്മാറും എന്ന് കരുതരുത് കോടതി സമക്ഷം ബാലൻ വക്കിൽ റിലീസിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ?