മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് ചിത്രം മധുരരാജ വിഷു റിലീസ് ലക്ഷ്യമിട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. മ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിലെല്ലാം ഉപരി സണ്ണി ലിയോൺ മധുരരാജയിലൂടെ ആദ്യമായി ഒരു മലയാളഗാനത്തിനായി ചുവട് വെക്കുന്നു എന്നതും ഏറെ പ്രതീക്ഷകൾ പകരുന്നതാണ്.
ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ചിത്രം എട്ടു നിലയിൽ പൊട്ടുമെന്ന് പറഞ്ഞ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമന്റിന് സംവിധായകൻ വൈശാഖ് നൽകിയ മറുപടിയാണ്. ചേട്ടന് ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ കമന്റ്. മാസ് കമന്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വൈശാഖിന്റെ മറുപടി കലക്കിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. ആരോ ഇവിടെ വന്ന് എന്തോ വാങ്ങിപ്പോയല്ലോയെന്ന് ചോദിച്ചത് ചിലര്‍ കമന്ററെ സോഷ്യല്‍ മീഡിയയില്‍ തപ്പിയിറങ്ങിയിട്ടുമുണ്ട്.