മാർച്ച് 28ന് വമ്പൻ റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫറിനായി പ്രേക്ഷകർ ഒന്നടങ്കം തയ്യാറെടുത്തു കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. 26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകളിലൂടെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വമ്പൻ സസ്പെൻസ് ഒരുക്കി മറ്റൊരു ക്യാരക്ടർ പോസ്റ്റർ നാളെയെത്തുകയാണ്. നാളെ രാവിലെ 10 മണിക്കാണ് പോസ്റ്റർ എത്തുന്നത്. സോഷ്യൽ മീഡിയ മുഴുവൻ അത് ആരായിരിക്കുമെന്ന ചർച്ചയിലാണ്. മമ്മൂക്ക ഗസ്റ്റ് റോളിൽ എത്തുന്നതായിരിക്കാം അതെന്ന് ചിലർ പറയുമ്പോൾ അത് പൃഥ്വിരാജ് ആണെന്നാണ് മറ്റു ചിലരുടെ കണ്ടുപിടിത്തം. ഇവർ രണ്ടുപേരുമല്ല അത് നിർമാതാവ് ആന്റണി പെരുമ്പാവൂർ ആയിരിക്കുമെന്നും ചിലർ പറയുന്നുണ്ട്. എന്തായാലും നാളെ രാവിലെ 10 മണി കാത്തിരിക്കാം അത് ആരാണെന്ന് അറിയുവാൻ.