പരിസ്ഥിതി ദിനത്തിൽ ഭൂമി ദേവിക്ക് നൃത്താർപ്പണവുമായി നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. സോഷ്യൽ മീഡിയയിൽ താരം പങ്ക് വെച്ച വീഡിയോ വൈറലായിരിക്കുകയാണ്. പ്രകൃതിയുടെ നിറമായ പച്ചയിൽ ഒരുക്കിയ സാരിയിലാണ് ദിവ്യ ഉണ്ണി നൃത്തം ചെയ്തിരിക്കുന്നത്. ഭൂമിദേവിയോട് മാപ്പ് അപേക്ഷിക്കുന്ന രീതിയിലാണ് നൃത്തശില്പം ഒരുക്കിയിട്ടുള്ളത്. ഭൂമിദേവിയുടെ ഒരിക്കലും നിലക്കാത്ത സ്നേഹവും ക്ഷമയും കാണാതെ സ്വാർത്ഥരായ മക്കൾ സങ്കടപ്പെടുന്നത് കാണാനാകാത്ത ഏറ്റവും അനുകമ്പയാർന്ന ഭൂമിദേവിയോട് മാപ്പ് അപേക്ഷിച്ചുള്ള നൃത്തത്തിൽ ആദൽ വല്ലന്റെ ആൻ ഓഡ് ടു മദർ എർത്ത് എന്ന കവിതയാണ് ഉപയോഗിച്ചിരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയതിന് പിന്നാലെ ഷൂട്ട് ചെയ്യുവാൻ കണ്ടെത്തിയ സ്ഥലത്ത് വന്ന ഭൂമിയുടെ അവകാശിയായ ഒരു പാമ്പിനെ കൂടി പ്രേക്ഷകർക്കായി പരിചയപ്പെടുത്തിരിയിരിക്കുകയാണ് ദിവ്യ ഉണ്ണി.