നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ജോമോൾ, ജലജ, വിനീത് തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചേച്ചിക്ക് പിന്നാലെ വിദ്യ ഉണ്ണിയും സിനിമയിലെത്തിയിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. വിദ്യ പിന്നീട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കൊല്ലം അമൃത സ്കൂള്‍ ഓഫ് എൻജിനീയറങ്ങിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യ ഇപ്പോള്‍ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്.
PHOTO COURTESY: COCONUT WEDDING CINEMAS