അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര് നല്കാന് കാരണമായത്. ചിത്രത്തിലെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പിന്തുണ ലഭിച്ച ടീസറിന് പിന്നാലെ ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ മനോഹരമായ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
‘വിണ്ണിലഴകേ കണ്ണിനിതളേ’ എന്ന് തുടങ്ങുന്ന മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്നാണ്. പ്രശസ്ത സംഗീത സംവിധായകന് ദീപക് ദേവ് ആണ് പ്രണയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരനാണ് മനോഹരമായ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. അഫ്സല് അബ്ദുള്‍ ലത്തീഫിക്കൊപ്പം സംവിധായകന് എസ്. ജെ. സിനുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹകന് ടി.ഡി. ശ്രീനിവാസിന്റെ അതി മനോഹരമായ വിഷ്വല്‍സ് ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ഇതിനോടകം ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവര്‍ത്തകര്‍: ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മതൂര്‍, സ്റ്റണ്ട്സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ് സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം. ആര്. പ്രൊഫഷണല്‍.