Thursday, April 22

കുതിരപ്പുറത്തിരിക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ ?

Pinterest LinkedIn Tumblr +

മലയാള സിനിമയിലെ ഒരു കാലത്തേ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു റോമ. എന്നാല്‍ ഇപ്പോള്‍ റോമ സിനിമകളില്‍ അത്ര സജീവമല്ല. കുറച്ചു നാളുകള്‍ക്ക് ശേഷം റോമയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ റോമയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വീണ്ടും താരം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. കുതിരപ്പുറത്തിരിക്കുന്ന കുട്ടി റോമയുടെ ചിത്രമാണ് ഇത്. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

roma.new

roma.new

‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തന്റേടമുള്ള കഥാപാത്രങ്ങളാണ് പിന്നീട് റോമയെ തേടി കൂടുതലും എത്തിയത്. ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് റോമ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് നടി നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി.ലോലി പോപ്പ്, മിന്നാമിന്നിക്കൂട്ടം, കളേഴ്‌സ്, ജൂലൈ 4, ട്രാഫിക്, കാസനോവ, ഗ്രാന്റ്മാസ്റ്റര്‍, ചാപ്പാക്കുരിശ് എന്നിങ്ങനെ നിരവധി വിജയചിത്രങ്ങളുടെ ഭാഗമാവാനും റോമയ്ക്ക് സാധിച്ചു, അതിനിടെ മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നടയിലും റോമ തന്റെ ഭാഗ്യം പരീക്ഷിച്ചു.

roma

roma

ഇരുപത്തിയഞ്ചില്‍ ഏറെ ചിത്രങ്ങളിലാണ് റോമ ഇതിനകം അഭിനയിച്ചത്. സിന്ധിക്കാരനായ അച്ഛന്റെയും മലയാളിയായ അമ്മയുടെയും മകളായി തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് റോമ ജനിച്ചത്. 2005ല്‍ ‘മിസ്റ്റര്‍ എറബാബു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു റോമയുടെ അരങ്ങേറ്റം. എന്നാല്‍ റോമയ്ക്ക് കരിയറില്‍ ബ്രേക്ക് സമ്മാനിച്ചത് ‘നോട്ട്ബുക്ക്’ ആണ്. ചിത്രത്തിലെ റോമയുടെ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച സഹതാരത്തിനുള്ള ഫിലിംഫെയര്‍​ അവാര്‍ഡും റോമയ്ക്ക് ലഭിച്ചു.

 

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.