ബാഹുബലി സീരിസിലെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഒരു സുപ്രഭാതത്തിൽ ആ കട്ടപ്പ നമ്മുടെ മുൻപിൽ വന്ന് നിന്നാലോ? കണ്ണ് തള്ളി പോകുമല്ലേ. അത്തരത്തിൽ ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. തന്റെ ഒ പി റൂമിലേക്ക് കടന്ന് വന്ന കട്ടപ്പയെക്കുറിച്ചുള്ള ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാണ്.
“ഒ.പി മുറിയുടെ കർട്ടൻ വകഞ്ഞു മാറ്റി “ദേ നിൽക്കുന്ന നമ്മുടെ കട്ടപ്പ..” എന്റെ രണ്ട് കണ്ണും തള്ളി. സത്യരാജ് എന്തിനാണ് ആശുപത്രിയിൽ വന്നതെന്ന്. പിന്നെയാണ് മനസിലായത്.. സത്യരാജ് അല്ല. എന്റെ പുതിയ പെഷ്യൻറ് ആണെന്ന്. എന്തായാലും ഡ്യൂപ്പ് കട്ടപ്പ കുറെ സന്തോഷിച്ചു. ” ഞാൻ മദ്രാസിൽ ചെന്നാലും ആളുകൾ ഓടികൂടുമെന്നും, ചിത്രമെടുക്കുമെന്നുമൊക്കെ” പറഞ്ഞു. കട്ടപ്പയെ പോലെ തന്നെയുണ്ട്. എന്തായാലും. ഡോക്ടറും ഹാപ്പി, രോഗിയും ഹാപ്പി 😆😜.”