ചന്ദനമഴ എന്ന പരമ്പരയെയും അതിലെ അമൃത എന്ന കഥാപാത്രത്തെയും പ്രേക്ഷകർ ഒരിക്കലും മറക്കില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രയും വലിയ പ്രാധാന്യമാണ് ചന്ദനമഴ നേടിക്കൊടുത്തത്. അമൃതയായി അഭിനയിച്ചുകൊണ്ടിരുന്ന മേഘ്ന പെട്ടെന്ന് ഒരു ദിവസം സീരിയലിൽ നിന്നും അപ്രത്യക്ഷയായി. ഇതിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകളാണ് എത്തിയത്. താരത്തിന്റെ അഹങ്കാരവും തലക്കനവും കാരണം സീരിയലിലെ അണിയറപ്രവർത്തകർ അമൃതയെ പറഞ്ഞു വിട്ടതാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോട് മേഘ്ന പ്രതികരിച്ചിരുന്നു.
തന്നെ ആരും പറഞ്ഞുവിട്ടത് അല്ല എന്നും തന്റെ വിവാഹം ആണെന്നും അതിന്റെ തിരക്കുകൾ കാരണം അവധി ചോദിച്ചപ്പോൾ അവർ അവധി തന്നു എന്നുമായിരുന്നു മേഘ്ന പറഞ്ഞിരുന്നത്. അടുത്ത സുഹൃത്ത് കൂടിയായ
സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോണിയാണ് മേഘ്നയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം പിന്നീട് അമൃതയെ മലയാളികൾ കണ്ടിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇരുവരുടേയും വിവാഹമോചനത്തെ പറ്റി ഉള്ളതാണ്. 2017 ഏപ്രില്‍ 30 നായിരുന്നു ഏറെ ആഘോഷപൂര്‍വ്വം താരത്തിന്റെ വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന് ഒപ്പം ഡിംബിളിന്റെയും വിവാഹം നടന്നിരുന്നു. എന്നാൽ മേഘ്നയും ഭർത്താവും ഒരു വർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത് എന്നും പിന്നീട് വേറെ വേറെയായിരുന്നു താമസമെന്നും. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും നിയമപരമായി പിരിയുന്നത്. ഇതുസംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചെങ്കിലും അതിനൊന്നും ഇരുവരും സ്ഥിരീകരണങ്ങൾ നൽകിയിരുന്നില്ല. ഇപ്പോൾ ഡോൺ വിവാഹിതനായി എന്ന വാർത്ത ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിൽ വെച്ച് ലളിതമായ ചടങ്ങിലൂടെ ആയിരുന്നു വിവാഹം നടത്തിയത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാർത്തകൾ പുറത്ത് എത്തിയതോടെ ഇതുവരെ പ്രചരിച്ചിരുന്ന വിമർശനങ്ങളെല്ലാം അവസാനമായിരിക്കുകയാണ്.