Tuesday, September 29

മകൾക്കായി ബൈക്കിന്റെ ചിത്രം വരച്ചു നൽകി കുഞ്ഞിക്ക;ചിത്രം ഏറ്റെടുത്ത് ആരാധകർ

Pinterest LinkedIn Tumblr +

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് ദുൽഖർ സൽമാന്റെത്. ദുൽഖറിന്റെ മകൾ മറിയവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഇപ്പോൾ തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ദുൽഖർ സൽമാൻ. സ്കൂളിൽ പഠിക്കുമ്പോൾ താനൊരു വികൃതിക്കുട്ടൻ ആയിരുന്നുവെന്നും അധ്യാപകരുടെ നോട്ടപ്പുള്ളി ആയിരുന്നു എന്നും ദുൽഖർ പറയുന്നു. മകൾ മറിയത്തിനു വേണ്ടി വരച്ച് നൽകിയ ഒരു ചിത്രം ഇപ്പോൾ താരം പങ്കുവെച്ചിരിക്കുകയാണ്. ഹൈസ്കൂൾ പഠനത്തിനു ശേഷം ആദ്യമായിട്ടാണ് പെയിന്റിങ് ബ്രഷ് കൈയിലെടുക്കുന്നത് എന്ന് ദുൽഖർ പറയുന്നു. ഒരു മോട്ടോർ ബൈക്കിന്റെ ചിത്രം ആണ് താരം വരച്ചു നൽകിയത്.

ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ”മാരിക്ക് നന്ദി! ഒരുപക്ഷെ ഹൈസ്കൂളിന് ശേഷം ആദ്യമായാണ് ഞാൻ പെയിന്റ് ബ്രഷ് എടുത്ത് എന്തെങ്കിലുമൊക്കെ വരയ്ക്കുന്നത്. തീർച്ചയായും അതൊരു കാറോ ബൈക്കോ ആകും” , ചിത്രത്തോടൊപ്പം ദുൽഖർ കുറിച്ചു. ദുൽഖർ നായകനായെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രം റിലീസ് ആയിട്ട് ഏഴു വർഷമായി എന്നും താരം കുറിപ്പിലൂടെ ഓർമിപ്പിച്ചു.

“Lucifer”
Loading...
Share.

About Author

Comments are closed.