സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ചിത്രത്തിലെ ദുല്‍ഖറിന്റെ പുതിയ ലുക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ദുൽഖറിന്റെ മറ്റൊരു പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജാവയിലിരിക്കുന്ന ദുല്‍ഖറിന്റെ ലൊക്കേഷന്‍ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ദുല്‍ഖറിന് പുറമെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ്.
ഇതിനിടെ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്ത് വിടരുത് എന്നാവശ്യപ്പെട്ട് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്.ചിത്രത്തിന്റെ പൂർണത പ്രേക്ഷകർക്ക് നഷ്ടപ്പെടാൻ ഇത് കൊണ്ട് കാരണമായേക്കും എന്നും അണിയറ പ്രവർത്തകർ പറയുന്നു.
ലൂക്കയുടെ ഛായാഗ്രഹകനായിരുന്ന നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് കുമ്പളങ്ങി നൈറ്റ്സ്, വൈറസ് ചിത്രങ്ങളിലൂടെ ഈയടുത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനായ സുഷിന് ശ്യാമും ചിത്രത്തിന്റെ കലാസംവിധാനം കമ്മാരസംഭവത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിനേഷ് ബംഗ്ലാനുമാണ്.
— dulquer salmaan (@dulQuer) December 4, 2019