സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകന്നത് മലയാളികള്‍ കണ്മുന്നില് കണ്ട ഞെരുക്കം മാറിയിട്ടില്ല. കേരളം ഇന്നേ വരെ കണ്ടതില്‍ ഏറ്റവും ഭീകരമായ പ്രളയമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികള്‍ നേരിട്ടത്. ശക്തമായ മഴയിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍ ഇപ്പോഴും സഹായത്തിനായി കാത്തിരിക്കുകയാണ്. കേരളത്തിലെ ഇടുക്കി , കൊച്ചി എന്നിവിടങ്ങളില്‍ പ്രളയത്തിന്റെ കാഠിന്യം വളരെയേറെ കൂടുതലായിരുന്നു.
ഈ ഒരു അവസ്ഥയിൽ കേരളത്തിൽ ഇല്ലാത്തതിന്റെ വിഷമം പങ്കു വെക്കുകയാണ് യുവതാരം ദുൽഖർ സൽമാൻ.പ്രളയക്കെടുതിയോട് പൊരുതുമ്പോള്‍ കേരളത്തില്‍ ഇല്ലാത്തതില്‍ ദുഃഖിക്കുന്നു. എന്ത് ആവശ്യങ്ങള്‍ ഉണ്ടെങ്കിലും അറിയിക്കണമന്നും എന്തെങ്കിലും വിവരങ്ങള്‍ എത്തിക്കണമെങ്കില്‍ പറയണമെന്നും ദുല്‍ഖര്‍ അറിയിച്ചു.