ദൃശ്യം2 ഒടിടി റിലീസിന് മികച്ച പ്രതികരണം. ‘ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തില്ല എന്നു വിചാരിച്ചാണ് സിനിമയെ സമീപിച്ചത്, എന്നാല്‍ ആ പ്രതീക്ഷകള്‍ പാടെ തെറ്റിച്ചു കൊണ്ട് അതിനൊപ്പം ചേര്‍ക്കാവുന്ന മികച്ച ഒരു സീക്വല്‍ ആയി തന്നെ മാറി’, എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
ദൃശ്യം സിനിമ ആദ്യഭാഗത്തോട് 100 % നീതിപുലർത്തിയിട്ടുണ്ട് …. ഇതിലും മനോഹരമായി എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…
നല്ല രീതിയിൽ ത്രില്ലിംഗ് സ്വഭാവം ആദ്യവസാനം നിലനിർത്തിയിട്ടുണ്ട് …
കൂടെ രണ്ടുമൂന് കിടിലം ട്വിസ്റ്റും
ദൃശ്യം 4.5/5
ദൃശ്യം2 4/5
— വരത്തൻ (@outspokenda) February 18, 2021
സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ശപഥമെടുത്തൊരു മനസ്സാണ് അയാളുടേത്, നമുക്ക് ജയിക്കാനാവില്ല…ഈ നിമിഷം മുതൽ അയാൾ നമ്മുടെ അടുത്ത വരവിനായുള്ള തയ്യാറെടുപ്പിലായിരിക്കും..!!
ദൃശ്യം 2 തകർത്തു..!! സൂപ്പർ ത്രില്ലിങ്ങ് മൂവി.. ❤ #Drishyam2#FDFS#Mohanlal
— DhanyaRaj 🏹 (@Dhanyan_Kannaki) February 19, 2021
ഒന്നാം ഭാഗത്തോട് തീർത്തും നീതി പുലർത്തിയ മറ്റൊരു പുതിയ മികച്ച സിനിമ 🙏🏻❤️#ദൃശ്യം2 🍿 #Drishyam2 #DrishyamOnPrime pic.twitter.com/qgOHBGHXgB
— Abhilash NT (@abhilash__nt) February 19, 2021
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ധരാത്രി 12ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.