‘ദൃശ്യം 2’ തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു. മാര്‍ച്ച് 5 ന് ചിത്രീകരണം ആരംഭിക്കും. പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് ഹൈദരാബാദ് ആണ്. സംവിധായകന് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജീത്തു തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന് വെങ്കിടേഷാണ് തെലുങ്കിലെ ജോര്‍ജ്ജുകുട്ടി ആകുന്നത്. ദൃശ്യം ആദ്യഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആദ്യഭാഗത്തിലും അദ്ദേഹം തന്നെയായിരുന്നു നായക വേഷത്തില്‍ എത്തിയത്. അന്ന് ഈ സിനിമ സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു. മീന തന്നെയാണ് തെലുങ്കിലും നായിക. ആശ ശരത്തിന്റെ വേഷം ചെയ്തത് നദിയ മൊയ്തു ആയിരുന്നു.