Sunday, July 21

പൃഥ്വിരാജ്-ജീൻ പോൾ ലാൽ ചിത്രം ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി; ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത് കാർ ഭ്രമമുള്ള സൂപ്പർ താരമായി

Google+ Pinterest LinkedIn Tumblr +
“samvritha”

പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ ആയിരിക്കും നടക്കുക.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജീൻ പോളും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

“Lucifer”
Share.

About Author

Comments are closed.