Saturday, November 28

താരങ്ങൾക്ക് മാത്രമല്ല,ലൈറ്റ്മാന് വരെ ഗംഭീര ഫ്ലാറ്റിൽ താമസമൊരുക്കി പൃഥ്വിരാജ്;അഭിനന്ദനവുമായി ഡ്രൈവിംഗ് ലൈസൻസ് ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ

Pinterest LinkedIn Tumblr +

സിനിമയിലെ സൂപ്പർതാരങ്ങൾക്കും നായികമാർക്കും കാരവാനും ആഢംബര ഹോട്ടലുകളും, മറ്റുള്ളവർക്ക് സാധാരണ റൂമുകളും നൽകുന്ന സ്ഥിരം രീതിയിൽ നിന്നും മാറി ചിന്തിക്കുകയാണ് പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ അണിയറ പ്രവർത്തകർ. ഇങ്ങനെയൊക്കെയാണ് മലയാളസിനിമ ലോകം എന്ന് കരുതിയവർക്ക് ഒരു തിരുത്തലും ആയിട്ടാണ് ഡ്രൈവിംഗ് ലൈസൻസ് എത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ലൈറ്റ്മാന് ഒരുക്കിക്കൊടുത്ത റൂമിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമാകുന്നത്. പൃഥ്വിരാജ് നായകനും നിർമാതാവുമാകുന്ന, ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലാണ് താരങ്ങൾക്കെന്ന പോലെ എല്ലാ സൗകര്യവുമുള്ള റൂം ലൈറ്റ്മാനായ മനു മാളികയ്ക്ക് ഒരുക്കിയത്. റൂമിന്റെ വീഡിയോ മനു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

‘കേരളാ സിനി ഔട്ട്‌ഡോർ യൂണിറ്റിൽ വർക്ക്‌ ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്‌ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600, 700 രൂപ കൊടുക്കുമ്പോൾ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.” റൂമിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മനു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സച്ചിയാണ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജീൻ പോൾ ആണ്.

“Lucifer”
Loading...
Share.

About Author

Comments are closed.