Friday, February 21

“ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും.! സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും വരനെ ആവശ്യമുണ്ട് സിനിമ” ഡബ്ബിങ് വിശേഷങ്ങളുമായി ഭാഗ്യലക്ഷ്‌മി

Google+ Pinterest LinkedIn Tumblr +

പ്രേക്ഷകരുടെ പ്രിയ താരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ നിർമിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്‌ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. എം സ്റ്റാർ എന്റർടൈന്മെന്റ്സും നിർമാണത്തിൽ പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിനായി ഡബ്ബിങ് നടത്തിയ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്‌മി. ഫേസ്ബുക്കിലാണ് തന്റെ അനുഭവം ഭാഗ്യലക്ഷ്‌മി പങ്ക് വെച്ചത്.

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് “വരനെ ആവശ്യമുണ്ട്”

സംവിധായകൻ അനൂപ് സത്യൻ…(സത്യൻ അന്തിക്കാടിന്റെ മകൻ) നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവ്വമാണ്..മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ..പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകൻ അനൂപ് ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്… അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരേ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..
കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു..സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു.. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ…നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..നല്ലൊരു സിനിമ..

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.