ഡബ്ബിങ് സമയത്ത് ഒരു സംവിധായകനെ തല്ലിയ സംഭവം ഓർത്തെടുത്ത് പ്രമുഖ ഡബ്ബിങ്ങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി. ഒരു അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി മനസ്സ് തുറന്നത്.
“ഒരു റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ടിയായിരുന്നു ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്തത്. എന്നാൽ ഡബ്ബിങ്ങിനിടയിൽ സീൻ ശരിയാകുന്നില്ലെന്ന് സംവിധായകൻ വിളിച്ചു പറയുന്നുണ്ട്. എന്നാൽ റേപ്പ് ചെയ്യുന്നത് താനല്ല. അത് വില്ലനാണ് ചെയ്യുന്നത്. അത് അയാളോട് പറഞ്ഞ് ശരിയാക്കൂ എന്ന് ഞാൻ പറയുന്നുണ്ട്. തനിയ്ക്ക് ഈ സീൻ അലറി വിളിക്കാൻ മാത്രമേ ചെയ്യാനാകൂ. എന്നെ വിടൂ എന്നെ വിടൂ എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു ഞാൻ. കുറെ ടേക്കുകളെടുത്തിട്ടും അയാൾ സംതൃപ്തനായിരുന്നില്ല. കുറച്ച് കഴിഞ്ഞ് അയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റു നിന്ന് ബഹളം വയ്ക്കാൻ തുടങ്ങി. ഒരു റേപ്പ് സീൻ പോലും മര്യാദയ്ക്ക് ചെയ്യാൻ അറിയാത്ത എന്ത് ഡബ്ബിങ് ആർട്ടിസ്റ്റാണ് നിങ്ങളെന്നും ചോദിച്ച് അയാൾ എനിക്ക് നേരെ ഒരു മോശമായ പദപ്രയോഗം നടത്തി. ഒടുവിൽ ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യുന്നില്ലെന്ന തീരുമാനിച്ചു അവിടെ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ അയാൾ അപ്പോഴും എന്നെ വിടാൻ തയ്യാറായില്ല.
എന്റെ പിന്നാലെ വന്നതിനു ശേഷം നിന്നെ അങ്ങനെ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പിന്നാലെ കൂടി. എടീ പോടി എന്നൊക്കെ പറഞ്ഞ് ചീത്ത പറയാനും തുടങ്ങി. നിന്നെ ഡബ്ബ് ചെയ്തിച്ചിട്ടേ വിടുളളൂ എന്ന് പറഞ്ഞ് അയാൾ തന്നെ ശാസിക്കാൻ തുടങ്ങി. ഒടുവിൽ എടീ പോടീ എന്നൊക്കെ പറഞ്ഞാൽ വിവരം അറിയുമെന്ന ഞാൻ പറഞ്ഞു. വിളിച്ചാൽ എന്ത് ചെയ്യുമെന്ന് അയാൾ. ഒന്നു കൂടി അയാൾ എന്നെ വിളിച്ചു. ഒറ്റയടി മുഖത്ത് വെച്ചു കൊടുത്തു. ബഹളം കേട്ട് സ്റ്റുഡിയോ ഉടമസ്ഥൻ ശരവൺ സാർ ഓടി എത്തി. കാര്യങ്ങൾ അദ്ദേഹത്തിനോട് പറഞ്ഞു. ഈ സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് മോശമായി പെരുമാറാൻ അനുവദിക്കില്ലെന്നും തക്കീതും നൽകി, സ്വന്തം കാറിൽ കൊണ്ട് വന്ന് അക്കുകയും ചെയ്തു. പിന്നീട് ഞാൻ ആ സിനിമ വേണ്ടെന്ന് വെച്ചു.”