Thursday, August 13

തെലുങ്കില്‍ ഹിറ്റ് സമ്മാനിച്ച് ദുല്‍ഖര്‍ ചിത്രം ; ഡിക്യുവിന് മികച്ച സ്വീകരണമൊരുക്കി പ്രേക്ഷകര്‍

Pinterest LinkedIn Tumblr +

ദുല്‍ഖര്‍ സല്‍മാന്റെതായി ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ ദുല്‍ഖറര്‍തീയറ്ററില്‍ എത്തി അപ്രതീക്ഷിത ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍. നിത്യ നായികയായി എത്തിയ ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച ചിത്രമാണ് കണ്ണും കണ്ണൂം കൊളളയടിത്താല്‍.

ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദേസിംഗ് പെരിയസാമിയാണ്.
ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിച്ച മറ്റു താരങ്ങള്‍ റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരായിരുന്നു. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രം തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിലും റിലീസാക്കിയിരുന്നു.

തെലുങ്കില്‍ ചിത്രം റിമേക്ക് ചെയ്തത് കണ്ണുലു കണ്ണുലു ദൊച്ചയന്തേ എന്ന പേരിലായിരുന്നു. ചിത്രം ടെലിവിഷനിലും മികച്ച സ്വീകര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം പുറത്ത് വന്നതോടെ തെലുങ്കിലെ ടിആര്‍പി റേറ്റിങ്ങില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. 7.1 ആണ് ചിത്രത്തിന്റെ ടിആര്‍പി റേറ്റിംഗ്. തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ എറ്റവും ഉയര്‍ന്ന റേറ്റിംങ്ങ് ആണിത് എന്ന പ്രത്യേകതയും ഈ ദുല്‍ഖര്‍ ചിത്രത്തിനുണ്ട്.ചിത്രത്തില്‍ ദുല്‍ഖര്‍ സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് വേഷമിട്ടത്. ദുല്‍ഖറിനൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ആന്റോ ജോസഫും വിയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ ഹിറ്റ് ചിത്രം നിര്‍മ്മിച്ചത്.

“Lucifer”
Loading...
Share.

About Author

Comments are closed.