Tuesday, September 29

റോക്കി ഭായിയെ കാണുവാൻ സുകുമാരക്കുറുപ്പ് എത്തിയപ്പോൾ..! വൈറലായി ചിത്രങ്ങൾ [PHOTOS]

Pinterest LinkedIn Tumblr +

കന്നഡ ഫിലിം ഇൻഡസ്ട്രിയെ മാറ്റിമറിച്ച ചിത്രമാണ് യാഷ് നായകനായ കെ ജി എഫ് ചാപ്റ്റർ 1. കൊലമാസ്സ് അവതാരമായി റോക്കി ഭായ് നിറഞ്ഞ് നിന്നപ്പോൾ പ്രേക്ഷകർക്കും അതൊരു ഗംഭീര വിരുന്നായി തീർന്നു. ഇപ്പോഴിതാ റോക്കി ഭായിയെ കാണുവാൻ എത്തിയ കുറുപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറുപ്പ് സിനിമയുടെ ചിത്രീകരണത്തിനായി മംഗളൂരുവിൽ എത്തിയപ്പോഴാണ് ദുൽഖർ സൽമാൻ യഷിനെ കാണുവാൻ എത്തിയത്.

ദുൽഖർ സൽമാൻ തന്നെയാണ് യഷുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. കാണുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കുറിച്ച ദുൽഖർ സൽമാൻ യാഷിന്റെ ആതിഥ്യമര്യാദക്കും നന്ദി പറഞ്ഞു. അടുത്ത ഷെഡ്യൂളിന്റെ സമയത്ത് വീണ്ടും കാണാമെന്ന് ഉറപ്പ് നൽകിയ ദുൽഖർ റോക്ക്സ്റ്റാർ റോക്കി ഭായിയുടെ കെ ജി എഫ് 2വിനായി കാത്തിരിക്കുവാണെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. സെക്കൻഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ വെളിവായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാന മികവ് സുകുമാരക്കുറുപ്പിലും ഉണ്ടായാൽ ദുൽഖർ സൽമാന്റെ അതിഗംഭീര തിരിച്ചു വരവായിരിക്കും ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ശോഭിത ധുലിപല ആണെന്നാണ് റിപ്പോർട്ടുകൾ. മൂത്തോനിൽ നിവിൻ പോളിയുടെ നായികയായിരുന്നു ശോഭിത. ഫെമിന മിസ് ഇന്ത്യയില്‍ പങ്കെടുത്ത ശോഭിത 2013ല്‍ മിസ് എര്‍ത്ത് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കെ എസ് അരവിന്ദും ഡാനിയലും സായൂജ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.