വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുക്കെട്ടിൽ പിറന്ന മൂന്നാമത്തെ തിരക്കഥയായ ഒരു യമണ്ടൻ പ്രേമകഥ പൊട്ടിച്ചിരികൾ നിറച്ച് വിജയകരമായി പ്രദർശനം തുടരുകയാണ്. യമണ്ടൻ പ്രേമ കഥയിലൂടെ വീണ്ടും ബ്ലോക്ക് ബസ്റ്റർ വിജയം അടിച്ചു നിൽക്കുമ്പോൾ അത് വൈകല്യങ്ങളെ മറികടന്നുള്ള ജീവിതം വിജയം കൂടി ആകുന്നുണ്ട് തിരക്കഥാകൃത്തും നടനും ആയ ബിബിൻ ജോർജിന്. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാനെയും ഞെട്ടിച്ചത് ബിബിന്റെ ഈ വിജയം തന്നെ ആണ്. കാഴ്ചയിൽ തന്റെ കാലിനു വൈകല്യം തോന്നാത്ത ബിബിൻ തിരക്കഥ വായിക്കുവാനായി ദുൽഖറിന്റെ വീട്ടിൽ എത്തിയപ്പോഴും ബിബിന്റെ വൈകല്യത്തെ കുറിച്ച് ദുൽഖർ അറിഞ്ഞില്ല.
തിരക്കഥ വായന പൂർത്തിയാക്കി എഴുന്നേറ്റ് നടപ്പോഴാണ് ദുൽഖറിന് ബിബിന്റെ കാലിന്റെ പ്രശ്നം ശ്രദ്ധയിൽ പെടുന്നത്. എന്താ കാൽ ഇരുന്നു മരവിച്ചോ എന്ന ചോദ്യത്തിന് ഇത് പണ്ടേ മരവിച്ചതാണ് എന്നായിരുന്നു ബിബിന്റെ മറുപടി. അഭിനയിക്കുന്ന സമയത്തു പോലും തന്റെ കാലിന്റെ പ്രശ്നങ്ങൾ മറികടന്നായിരുന്നു ബിബിന്റെ പെർഫോമൻസ്. ഫൈറ്റ് രംഗങ്ങളിൽ എല്ലാം മികച്ച അഭിനയം ആയിരുന്നു ബിബിൻ കാഴ്ച വച്ചത്. മിമിക്രി വേദികളിലൂടെ എത്തി ഇന്ന് തന്റെ വൈകല്യങ്ങളെ തരണം ചെയ്ത് സിനിമയിലും ജീവിതത്തിലും വിജയം നേടി നിൽക്കുമ്പോൾ അത് ബിബിൻ എന്ന വ്യക്തിയുടെ വിജയം കൂടി ആകുന്നുണ്ട് അത്.