Sunday, May 9

ചിരിയും കളിയുമായി സ്റ്റാർ മാജിക് വേദിയിൽ ദുർഗയും അർജുനും; ഫോട്ടോസ് പങ്ക് വെച്ച് താരം

Pinterest LinkedIn Tumblr +

സിനിമാപ്രേഷകരുടെ ഏറ്റവും പ്രിയങ്കരിയായ യുവ നടിയാണ് ദുർഗ്ഗ കൃഷ്ണ. താരത്തിന്റെ വിവാഹം ഏപ്രിൽ 5നാണ് നടന്നത്. ഒരു പ്രമുഖ നിർമ്മാതാവും വലിയൊരു ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. നീണ്ട നാളത്തെ ദിവ്യമായ പ്രണയമാണ് വിവാഹത്തിലേക്ക് എത്തി ചേർന്നത്. അതിന് മുൻപ് കുറെ പ്രാവിശ്യം തന്റെ പ്രിയതമനെപ്പറ്റി വാചാലയായിരുന്നു. അതെ പോലെ തന്നെ പ്രണയത്തെ പറ്റിയും നടി മനസ്സ് തുറന്ന് പറഞ്ഞിരുന്നു. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ്ഗ മലയാള സിനിമയിൽ സജീവമായത്. ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നടി അഭിനയിച്ചത്. വിമാനത്തിന് പിന്നാലെ കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു.

നാല് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോൾ ഇരുവരും ഒന്നിച്ച് എത്തിയ ഫ്ളവേഴ്‌സിലെ ജനപ്രിയ പ്രോഗ്രാമായ സ്റ്റാർ മാജിക്കിലെ ഫോട്ടോസ് പങ്ക് വെച്ചിരിക്കുകയാണ് നടി. ചിരിയും കളിയും ആഘോഷങ്ങളുമായി രസകരമായ ഒരു എപ്പിസോഡാണ് ഇരുവരും പങ്കെടുത്തത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.