വിമാനം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ദുർഗ കൃഷ്ണ. യുവനടിമാരിൽ ശ്രദ്ധേയയായ ദുർഗ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും സിനിമ സംബന്ധമായ വിശേഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുണ്ട്. ഏതായാലും പുതിയ സിനിയുടെ വിശേഷങ്ങളെക്കുറിച്ച് ദുർഗ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
‘കുടുക്ക് 2025’ ആണ് ദുർഗയുടെ പുതിയ ചിത്രം. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കിച്ചു കൃഷ്ണ ശങ്കറാണ്. ചിത്രത്തിലെ ‘മാരൻ മറുകിൽ ചേരും’ എന്ന റൊമാന്റിക് ഗാനം അടുത്തിടെ പുറത്തു വന്നിരുന്നു. ആ ഗാനത്തിൽ ഒരു ലിപ് ലോക്ക് രംഗവും ഉണ്ടായിരുന്നു. ആ രംഗത്തെക്കുറിച്ച് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ദുർഗ പറഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കിച്ചുവിന് ലിപ് ലോക് രംഗത്തിൽ അഭിനയിക്കാൻ നാണമായിരുന്നു എന്നാണ് ദുർഗ പറയുന്നത്. ലിപ് ലോക്കിന് മുമ്പ് കിച്ചുവിനെ മോയിസ്ചറൈസർ, പെർഫ്യൂം ഒക്കെ അടിപ്പിക്കും. ബിലഹരിയാണ് സ്മൂച്ച് ഉണ്ട് ചെയ്യാമോ എന്ന് ചോദിച്ചത്. താൻ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും കിച്ചുവിന് വലിയ നാണമായിരുന്നെന്നും എന്നാൽ ആക്ഷൻ പറഞ്ഞപ്പോൾ വൻ പെർഫോമൻസ് ആയിരുന്നെന്നും ദുർഗ പറയുന്നു. അതേസമയം, താൻ ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ചോദിച്ചില്ലെന്നും രണ്ട് സെക്കൻഡ് ലിപ് ലോക് കഴിഞ്ഞപ്പോൾ എല്ലാവരും അത് ചോദിക്കലായിരുന്നു എന്നും കിച്ചു പറഞ്ഞു. സ്കൂൾ കലോത്സസവങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ദുർഗ ഓഡിഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. മികച്ച നർത്തകി കൂടിയാണ് ദുർഗ.