ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ ഇന്നലെ തിയേറ്ററുകളിൽ റിലീസിനെത്തി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.പി എസ് ജയഹരി ആണ് സംഗീത സംവിധായകൻ.ചിത്രത്തിലെ വീഡിയോ ഗാനം ‘ഈ താഴ്വര ‘ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. പി എസ് ജയഹരി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചന്ദ്രശേഖരൻ രചന നിർവഹിച്ച് അമൃത ജയകുമാർ ആലപിച്ച ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്