Thursday, July 2

അഭിനയത്തില്‍ മാത്രമല്ല നിര്‍മാണ രംഗത്തും തിളങ്ങാനൊരുങ്ങി ഇനിയ; വിശേഷം പങ്കുവച്ച് താരം

Pinterest LinkedIn Tumblr +

പത്തു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഇനിയ. സിനിമ പാരമ്പര്യം തെല്ലുമില്ലാതെ കുടുംബ മാണ് ഇനിയയുടേത്. ശ്രുതി ശ്രാവണ്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അച്ഛന്റെ ഒരു സുഹൃത്തു മുഖേനെ ആണ് കൂട്ടിലേക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ആണ് ഇനിയ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് മോഡല്‍ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയും അതിലൂടെ നായികാ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇനിയെ തേടിയെത്തുകയായിരുന്നു. നായികയായി എത്തുന്നത് തമിഴ് ചിത്രത്തിലൂടെയാണ്.

‘വാകൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് തെന്നിന്ത്യന്‍ നായിക വേഷങ്ങളിലേക്ക് ഇനിയയ്ക്ക് വഴികാട്ടി കൊടുത്തത്. പിന്നീട് താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ദ നേടുകയായിരുന്നു. ഇതിനോടകം 32 ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് നേടിയിരുന്നു. സിനിമാ ജീവിതത്തിന് പുറമേ താരമിപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവടെ വെച്ചിരിക്കുകയാണ്. അമയ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ പ്രൊഡക്ഷന്‍ രംഗത്തേക്കും ഇനിയ ഇപ്പോള്‍ തിളങ്ങുന്നുണ്ട്. ഡാന്‍സും പാട്ടും അഭിനയവും എല്ലാം കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് ഹോര്‍സ് റൈഡിങ്ങും കളരിയും എല്ലാമാണ്. കോഫി എന്ന സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. ചിത്രം ഒരു ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെട്ടതാണ്.  ചിത്രത്തില്‍ നായിക വേഷത്തിലാണ് ഇനിയ എത്തുന്നത്. തിരുവനന്തപുരം ആണ് താരത്തിന്റെ യഥാര്‍ത്ഥ സ്വദേശം. അച്ഛന്‍ സലാഹുദ്ദീന്‍, അമ്മ സാവിത്രി, സഹോദരി സ്വാതി സഹോദരന്‍ ശ്രാവന്ത് എന്നിവരാണ് താരത്തിന്റെ ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാകുന്ന താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
“Lucifer”
Loading...
Share.

About Author

Comments are closed.