Sunday, January 20

വീണ്ടും ‘ഉമ്മ’യുണ്ടായിട്ടും ക്ലീൻ U സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷത്തിൽ ടോവിനോ തോമസ്

Google+ Pinterest LinkedIn Tumblr +

മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്ന പേര് പ്രേക്ഷകർ പതിച്ചു നൽകിയതിൽ ടോവിനോക്ക് ചെറുതല്ലാത്ത വിഷമം ഉണ്ടെന്നത് വ്യക്തമായ കാര്യമാണ്. കാരണം തുടർച്ചയായി ചുംബനരംഗങ്ങളാണ് ടോവിനോയുടെ ചിത്രത്തിൽ പ്രേക്ഷകർ കാണുന്നത്. പക്ഷേ പുതിയ ചിത്രത്തിലും ‘ഉമ്മ’ ഉണ്ടെങ്കിലും ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് ടോവിനോ തോമസ്. പക്ഷെ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല, ‘അമ്മ’ എന്നർത്ഥം വരുന്ന ‘ഉമ്മ’ ആണ് എന്ന് മാത്രം. ജോസ് സെബാസ്റ്റ്യൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിനാണ് ക്ലീൻ U സർട്ടിഫിക്കറ്റ്. ചിത്രം ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തും. ടോവിനോക്ക് പുറമേ ഉർവശി, സിദ്ധിഖ്, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്.

Share.

About Author

Comments are closed.