Wednesday, November 25

ബോൾഡ് ലുക്കിൽ സംയുക്ത മേനോൻ !! ശ്രദ്ധ നേടി ‘എരിഡ’ പുതിയ പോസ്റ്റർ

Pinterest LinkedIn Tumblr +

സംയുക്ത മേനോൻ, നാസർ, കിഷോർ, ധർമജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എരിഡ’. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംയുക്ത മേനോന്റെ ബോൾഡ് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. അരോമ സിനിമാസ് & ഗുഡ് കമ്പനിയുടെ ബാനറിൽ അജി മേടയിലും അരോമ ബാബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. വൈ.വി.രാജേഷ് ആണ് തിരകഥയൊരുക്കുന്നത് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് എസ്.ലോകനാഥനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്‌.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് വി കെ പ്രകാശ്. ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകൾ സംവിധാനം ചെയ്തു അദ്ദേഹതിന്റെ മറ്റൊരു മികച്ച ചിത്രമാകും ‘എരിഡ’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2019 ല് പുറത്തിറങ്ങിയ പ്രാണ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാന സംരംഭത്തിൽ ഉള്ള അവസാന ചിത്രം.

“Lucifer”
Loading...
Share.

About Author

Comments are closed.