മലയാള സിനിമയിലെ ഭാഗ്യ ജോടികളിൽ ഒന്നാണ് ഫഹദ്-നസ്രിയ താരദമ്പതികൾ. തെന്നിന്ത്യയിൽ തിളങ്ങിനിന്നിരുന്ന നസ്രിയയുടെയും മലയാള സിനിമയിലെ യുവ സൂപ്പർ താരമായ ഫഹദ് ഫാസിലിന്റെയും പ്രണയവും തുടർന്നുള്ള വിവാഹവും വളരെ പെട്ടെന്നായിരുന്നു. മലയാളി പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അനശ്വര കഥാപാത്രങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും അനശ്വരമാക്കി തീർത്ത ‘ഒരു വടക്കന്‍ വീരഗാഥ’യിലെ ചന്തുവും ‘തൂവാനതുമ്പി’കളിലെ ജയകൃഷ്ണനും.
ഒരു വടക്കന്‍ വീരഗാഥ എം.ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന് സംവിധാനം ചെയ്ത ക്ലാസ്സിക് ചിത്രവും തൂവാനത്തുമ്പികള്‍ പി പദ്മരാജന് രചിച്ച് സംവിധാനം ചെയ്ത മലയാള സിനിമയിലെ റൊമാന്റിക് ക്ലാസിക്കും ആണ്. ഈ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ ഏത് കഥാപാത്രം തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് യുവതാരം ഫഹദ് ഫാസില്‍ നല്കിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. ഈ രണ്ടു കഥാപാത്രങ്ങളും താൻ ചെയ്യില്ല എന്ന് വെളിപ്പെടുത്തിയ ഫഹദ് അതിനുള്ള കാരണവും പറയുന്നുണ്ട്.
രണ്ടു തരം അഭിനയശൈലിയുടെ അപാരമായ മികവില്‍ നില്ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് അവയെന്നും അത് രണ്ടും തനിക്ക് ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നും ഫഹദ് പറയുന്നു. എന്നാല്‍ ‘സദയം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം കണ്ടപ്പോള്‍ അതുപോലൊരു കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടെന്ന് ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്.