നസ്രിയയും ഫഹദും ഒരു കുഞ്ഞുവാവയുമൊത്തുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറല്‍ ആയിരിക്കുകയാണ്. നസ്രിയയുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് മുന്‍പ് അഭിമുഖങ്ങളില്‍ പറയുകയും താന്‍ ‘നച്ചു’ എന്ന് വിളിക്കുന്ന നസ്രിയ ഇപ്പോള്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്നും മകള്‍ അലംകൃതയുടെ അടുത്ത സുഹൃത്താണ് അവളെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നസ്രിയയും ഫഹദുമൊത്ത് പൃഥ്വിയുടെ മകള്‍ അലംകൃതയെ കാണാന്‍ പൃഥ്വിയുടെ വീട്ടിലെത്തിയതിന്റെ ചിത്രമാണ് തരംഗം ആകുന്നത്.
ഫഹദിനും നസ്രിയയ്ക്കുമൊപ്പം ‘അല്ലി’ എന്ന് വിളിപ്പേരുള്ള അലംകൃതയുമായി സൗഹൃദം പങ്കിടാന്‍ നസ്രിയയുടെ നായ കുട്ടിയും എത്തിയിരുന്നു. ‘ഓറിയോ’ എന്ന് പേരിട്ടിരിക്കുന്ന നസ്രിയയുടെ നായ്ക്കുട്ടിയയെയാണ് പൃഥ്വിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ അവർ ഒപ്പം കൂട്ടിയത്. ‘ഓറിയോ’യോട് ദീര്‍ഘകാല പരിചയം ഉള്ളതുപോലെ നായക്കുട്ടിയ്ക്ക് ഷെയ്ക്ഹാന്‍ഡ് നല്‍കുകയും മടിയില്‍ ഇരുത്തുകയും ചെയ്യുന്നുണ്ട് അലംകൃത.
അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ് ചിത്രം. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.