Sunday, September 27

നിന്നെ വർണിക്കാൻ വാക്കുകളില്ല : നിങ്ങളുടെ സ്നേഹം ഷാനുവിനെ കാണിച്ചുവെന്ന് നസ്രിയ

Pinterest LinkedIn Tumblr +

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകർ അടക്കം ആഘോഷിച്ചത്. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നത് അടക്കമുള്ള ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലൂടെ പുറത്തുവരികയാണ്.

എന്നാൽ ഈ ചിത്രങ്ങൾ ഈ വർഷത്തെ പിറന്നാൾ ആഘോഷത്തിന്റെതല്ലെന്നും ആരാധകർ പറയുന്നുണ്ട് . മലയാള സിനിമയിലെ സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. വ്യത്യസ്തമായ ആശംസയുമായി നസ്രിയയാണ് വാർത്തകളിൽ ഇടം നേടിയത് .പ്രണയം നിറച്ചു കൊണ്ടായിരുന്നു ഇത്തവണ ഷാനുവിന്ജന്മ ദിനാശംസകൾ നസ്രിയ നേർന്നത് .ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചത് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  മലയാള സിനിമയിൽ നസ്രിയ തിരികെയെത്തിയത്.

കൂടെ എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത് .പിന്നീട് ഒരു നീണ്ട ഇടവേള എടുത്ത ശേഷം ഫഹദുമൊരുമിച്ച് ട്രാൻസിൽ അഭിനയിച്ചു.ഇരുവരും ഒരുമിച്ചഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ട്രാൻസ്.
സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണ് ഫഹദ് . പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് എല്ലാം നന്ദി അറിയിച്ചത് നസ്രി്യ ആയിരുന്നു. പൃഥ്വിരാജും ഫഹദിന് ആശംസകൾ നേർന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഫഹദിൻറെ സഹോദരൻ ഫർഹാൻ ഫാസിലും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.

“Lucifer”
Loading...
Share.

About Author

Comments are closed.