Thursday, July 2

മമ്മൂക്കയുടെ പുതിയ വീട് കാണുവാൻ ഫഹദും പൃഥ്വിരാജും !! സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

Pinterest LinkedIn Tumblr +

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താര കുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടിയുടെ വണ്ടിയോടുള്ള കമ്പം മലയാളികൾക്ക് സുപരിചിതമാണ്. അത്തരത്തിൽ അദ്ദേഹത്തിന് ഫോട്ടോഗ്രഫിയിലും ഒരു കമ്പമുണ്ട്. ലോക്ക്‌ ടൗണിനു മുമ്പ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. ആ വീട്ടിലേക്ക് അതിഥികളായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇളംകുളത്താണ് പുതിയ വീട് പണിതിരിക്കുന്നത്. അധികം ആർഭാടങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ഗൃഹപ്രവേശനം. ദുൽഖർ സൽമാന്റെ ഭാര്യയായ അമാൽ ആയിരുന്നു വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഫാന്‍സ് ഗ്രൂപ്പുകളിലൂടെ അതിഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നത്.

മെഗാസ്റ്റാറിനെ കാണാനെത്തിയ യുവരാജാക്കന്‍മാര്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. രണ്ടുപേരും തോൾ ചെരിഞ്ഞ ആണല്ലോ ചിത്രത്തിന് പോസ് ചെയ്തത് എന്ന് കമന്റുകൾ വന്നിരുന്നു. കറുത്ത ടീഷർട്ട് ധരിച്ച് എത്തിയ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കട്ട താടി കളഞ്ഞ ലുക്കിൽ ആണ് എത്തിയത്. ഫഹദ് ഫാസിലിനോടും ഭാര്യ നസ്രിയയോടും അടുത്ത ബന്ധമാണ് മമ്മൂട്ടിയുടെ കുടുംബത്തിന് ഉള്ളത്. ഇത് നസ്രിയ തന്നെ പല സന്ദർഭങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഫഹദിനൊപ്പം നസ്രിയ ഇല്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം.


വൺ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ൽ പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്. ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി രചിച്ച തിരക്കഥ എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.