ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്.ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ഒരു പാസ്റ്ററുടെ റോളിൽ ആയിരിക്കും ചിത്രത്തിൽ ഫഹദ് പ്രത്യക്ഷപ്പെടുക. ഭാര്യയായ നസ്രിയ തന്നെയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയും.കൂടെക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്.
ഇതിന് പുറമെ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത് റോബോട്ടിക് കാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോട്ടിക് കാമറാ സിസ്റ്റം ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബയിൽ നിന്നാണ് കാമറ സംഘമെത്തിയത്.ഇനി ഒരു ഷെഡ്യൂൾ കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ട്.