തെന്നിന്ത്യന്‍ താര ദമ്ബതികളായ സാമന്തയും നാഗ ചൈതന്യയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസമാണ് സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.